തിണ്ട് ഇടിഞ്ഞു വീണ് വീടിന് നാശനഷ്ടം
1579744
Tuesday, July 29, 2025 7:56 AM IST
കൂരാച്ചുണ്ട്: ശക്തമായ മഴയെ തുടര്‍ന്ന് തിണ്ട് ഇടിഞ്ഞുവീണ് വീടിന് നാശനഷ്ടം സംഭവിച്ചു.
കൂരാച്ചുണ്ട് പഞ്ചായത്ത് ആറാം വാര്‍ഡ് കല്ലാനോട് വരിക്കശേരി ആഗസ്തിയുടെ വീടിനാണ് നാശം സംഭവിച്ചത്. ഉയര്‍ന്നു നിന്ന തിണ്ടിലുള്ള കല്ലും മണ്ണും പതിച്ച് വീടിന്റെ ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്നു.
-ഭിന്നശേഷിക്കാരനായ മകനോടൊപ്പം ആഗസ്തി താമസിക്കുന്ന വീടാണിത്. വാര്‍ഡ് അംഗം അരുണ്‍ ജോസ് വീട് സന്ദര്‍ശിച്ചു. നഷ്ടം സംബന്ധിച്ച് കൂരാച്ചുണ്ട് വില്ലേജ് ഓഫീസില്‍ പരാതി നല്‍കുമെന്ന് അരുണ്‍ ജോസ് അറിയിച്ചു.