ഡിഡിഇ ഓഫീസിലേക്ക് എസ്എഫ്ഐ മാര്‍ച്ച് നടത്തി
1579938
Wednesday, July 30, 2025 5:21 AM IST
കോഴിക്കോട്: അവകാശ പത്രിക അംഗീകരിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി കോഴിക്കോട് ഡിഡിഇ ഓഫിസിലേക്ക് എസ്എഫ്ഐ വിദ്യാര്‍ഥി മാര്‍ച്ച് സംഘടിപ്പിച്ചു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുക, സ്വകാര്യ സെല്‍ഫ് ഫിനാന്‍സിംഗ് കോളജുകളുടെ ഫീസ് നിയന്ത്രിക്കുവാനുള്ള സര്‍വകലാശാല സമിതി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ഡിഡിഇ ഓഫീസിന് മുന്പില് സമാപിച്ചു. കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിപിന്‍രാജ് പായം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി. അമല്‍രാജ് അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. നന്ദന, ഖദീജ ഹിബ, അനഘ, ജില്ലാ ജോയിന്റ് സെക്രട്ടറി സ്വരാഗ്, അശ്വന്ത് ചന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗം സരോദ് ചങ്ങാടത്ത്, മുഹമ്മദ് ഫര്ഹാന് എന്നിവര്‍ സംസാരിച്ചു.