ഒന്‍പതുവയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവ്
1579926
Wednesday, July 30, 2025 5:13 AM IST
കൊയിലാണ്ടി: ഒന്‍പതുവയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും പതിനേഴായിരം രൂപ പിഴയും. പുതുപ്പാടി എലോക്കര കുന്നുമ്മല്‍വീട്ടില്‍ മുസ്തഫ (52)യെയാണ് പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ പ്രതിയുടെ വീട്ടിലേക്ക് മറ്റാരുമില്ലാത്ത സമയത്ത് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. സ്കൂളില്‍ പോക്സോ നിയമത്തെ സംബന്ധിച്ച് ക്ലാസ് കേട്ടതിനുശേഷം കുട്ടി രക്ഷിതാക്കളോട് കാര്യം പറയുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
ഇയാള്‍ നേരത്തെയും പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ്. താമരശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ് ഇന്‍സ്പെക്ടര്‍ വി.കെ. റസാഖാണ് അന്വേഷിച്ചത്. പ്രോസീക്യൂഷനുവേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.