ഇൻഫോസിസ് പരിശീലന പരിപാടി നടത്തി
1580092
Thursday, July 31, 2025 5:32 AM IST
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളജ് പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ ഇൻഫോസിസിനുമായി ചേർന്ന് പ്രോജക്ട് ജെനസിസിന് കീഴിൽ വിദ്യാർഥികൾക്കായി 15 ദിവസത്തെ സോഫ്റ്റ് സ്കിൽ ഡെവലപ്മെന്റും, ആപ് റ്റിറ്റ്യൂഡ് പരിശീലനവും വിജയകരമായി സംഘടിപ്പിച്ചു.
ജൂലൈ ഏഴ് മുതൽ 23 വരെ ആയിരുന്നു പരിശീലനം. വിദ്യാർഥികളെ ക്യാമ്പസ് റിക്രൂട്ട്മെന്റിനും ഇന്നത്തെ മത്സരാധിഷ്ഠിത തൊഴിൽ വിപണിയിൽ ആവശ്യമായ സോഫ്റ്റ് സ്കില്ലുകളും പ്രഫഷണൽ കഴിവുകളും വളർത്തിയെടുക്കുന്നതിനായിരുന്നു വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്.
ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോബി എം. ഏബ്രഹാം നിർവഹിച്ചു. പ്രമുഖ പരിശീലകരായ സെൽവി കണ്ഠ സ്വാമിയും, വിഷ്ണുപ്രസാദുമാണ് പരിശീലനം നയിച്ചത്.
വിദ്യാർഥികൾക്കിടയിൽ മികച്ച പ്രതികരണം ലഭിച്ച പരിശീലനം അവരുടെ ഭാവി തൊഴിൽ സാധ്യതകളെ ശക്തിപ്പെടുത്തുമെന്ന് കോളജ് അധികൃതർ അറിയിച്ചു. കോളജ് വൈസ് പ്രിൻസിപ്പൽ ജിജി ജോർജ് പ്രസംഗിച്ചു.