‘ഭരണഘടനാ സംവിധാനങ്ങളെ ആയുധമാക്കരുത് ’
1579933
Wednesday, July 30, 2025 5:21 AM IST
കോഴിക്കോട്: ഭാരതത്തിന്റെ പൈതൃകവും വ്യക്തി സ്വാതന്ത്ര്യത്തിന്റെ മൗലിക ബോധ്യങ്ങളും സംരക്ഷിക്കേണ്ട ഭരണഘടനാ സംവിധാനങ്ങൾ അധികാരഭ്രമത്താൽ അസഹിഷ്ണുതയുടെ പ്രചാരകരായി മാറിയെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ.
ഇതിന്റെ പരിണിതഫലമാണ് ഛത്തീസ്ഗഡിലെ ദുർഗിൽ കന്യാസ്ത്രീകൾക്ക് നേരെ ഉണ്ടായ അതിക്രമമെന്നും മെത്രാപ്പോലീത്താ കൂട്ടിച്ചേർത്തു.
ഭരണകൂടങ്ങളുടെ പക്ഷപാതപരമായ മനോഭാവത്തിൽ പ്രതിഷേധിച്ച് ഭദ്രാസന ആസ്ഥാനമായ ചാത്തമംഗലം മൗണ്ട് ഹെർമോൻ അരമനയിൽ ചേർന്ന പൊതുയോഗത്തിൽ മലബാർ ഭദ്രാസന സെക്രട്ടറി ഫാ. ബോബി പീറ്റർ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.