ജിയോളജി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി
1579743
Tuesday, July 29, 2025 7:56 AM IST
താമരശേരി: കട്ടിപ്പാറയില്‍ മലയിടിച്ചിലുണ്ടായ മണ്ണാത്തിയേറ്റ് മലയില്‍ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
പഞ്ചായത്ത് കളക്ടര്‍ക്ക് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പ്രദേശത്ത് 24 കുടുബങ്ങള്‍ അപകട ഭീഷണിയിലാണ്. ഇവര്‍ ബന്ധുവീടുകളിലാണ് താമസിക്കുന്നത്. പാറ പൊട്ടിച്ചുനീക്കിയാലേ ഇവര്‍ക്ക് സ്വന്തം വീടുകളിലേയ്ക്ക് തിരിച്ചെത്താനാകൂ. അടിയന്തര നടപടി ആവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കളക്ടര്‍ക്ക് നിവേദനം നല്‍കിയത്.