മലയോര ഹൈവേ: ചെമ്പ്ര ടൗണിലെ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കണം
1579739
Tuesday, July 29, 2025 7:56 AM IST
കൂരാച്ചുണ്ട്: മലയോര ഹൈവേയുടെ പ്രവര്‍ത്തി നടക്കുന്ന ചെമ്പ്ര ടൗണില്‍ റോഡിന്റെ നിര്‍മാണം എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്പ്ര യൂണിറ്റ് ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.
പണി ഇഴഞ്ഞുനീങ്ങുന്നത് വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. കൊടേരി മൊയ്തീന് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഷെരീഫ് ചീക്കിലോട്, പി.എസ് ബാബു, രാജന് ഒതയോത്ത്, സി.കെ റഫീഖ്, മനോജ് മുതുകാട്, കുഞ്ഞമ്മദ് താനിയോട്ടില്‍, പ്രകാശ് ചിറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.