ഗൃഹനാഥൻ കിണറ്റിൽ വീണു മരിച്ചു
1263072
Sunday, January 29, 2023 10:32 PM IST
കണിച്ചാർ: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണു മരിച്ചു. ചാണപ്പാറയിലെ കാക്കശേരി ഷാജി (48) യാണു മരിച്ചത്. ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു സംഭവം. വീട്ടുകിണറ്റിൽ വീണ പൂച്ചയെ കയറിൽ കെട്ടി കരയ്ക്കെത്തിച്ച് തിരിച്ച് കയറുന്നതിനിടെ കയർ പൊട്ടി കിണറ്റിലേക്കു വീഴുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഷാജിയെ പുറത്തെടുത്ത് ഉടൻ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. ഭാര്യ: രാധ.