പിണറായി ഭരണത്തിൽ ശൈലജ ടീച്ചർക്ക് പോലും നീതിയില്ല: കെ.എ.ഫിലിപ്പ്
1373852
Monday, November 27, 2023 4:15 AM IST
മട്ടന്നൂർ: പിണറായി ഭരണത്തിൽ ശൈലജ ടീച്ചർ എംഎൽഎയ്ക്ക് പോലും നീതി ലഭിക്കുന്നില്ലെന്നും ജനങ്ങൾക്ക് നീതി നടപ്പിലാക്കാനെന്ന് പറഞ്ഞ് യാത്ര നടത്തി ജനപ്രതിനിധിയെപ്പോലും പരിഹസിക്കുന്ന നടപടിയാണ് പിണറായി വിജയൻ ചെയ്തതെന്നും കേരള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ.ഫിലിപ്പ്. പിണറായി സർക്കാറിന്റെ അഴിമതിക്കും ധൂർത്തിനും ജനദ്രോഹ നയത്തിനുമെതിരെ യുഡിഎഫ് സംസ്ഥാന തലത്തിൽ ആഹ്വാനം ചെയ്ത കുറ്റവിചാരണ സദസിന്റെ മട്ടന്നൂർ നിയോജകമണ്ഡലം പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീക കരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
നവകേരളം പരിപാടിയിലുടെ സർക്കാറിന്റെ ചെലവിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് സിപിഎം നടത്തുന്നതെന്നും അതുകൊണ്ട് തന്നെ യുഡിഎഫ് ആസൂത്രണം ചെയ്ത കുറ്റവിചാരണ സദസ് ഒരു രാഷ്രീയ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ടി.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബ്ലാത്തൂർ, അൻസാരി തില്ലങ്കേരി, വി.ആർ.ഭാസ്കരൻ, ഇ.പി.ഷംസുദ്ദീൻ, പി.സുനിൽകുമാർ, വി.മോഹനൻ, എം.സതീഷ് കുമാർ, ടി.വി.മോഹനൻ, എ.കൃഷ്ണൻ, സുരേഷ് മാവില, കെ.വി.ജയചന്ദ്രൻ, പി.കെ.കുട്ട്യാലി, കെ.കെ.കുഞ്ഞമ്മദ്, എം.സി. കുഞ്ഞമ്മദ്, പി.എം.ആബൂട്ടി, എം.ദാമോദരൻ, മുസ്തഫ ചൂരിയോട്ട്, വി.എൻ.മുഹമ്മദ്, ഒ.കെ.പ്രസാദ്, എ.കെ.രാജേഷ്, ടി.ദിനേശൻ, വി.കുഞ്ഞിരാമൻ, കെ.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. ടി.വി.രവീന്ദ്രൻ ചെയർമാനും ഇ.പി.ഷംസുദ്ദീൻ ജനറൽ കൺവീനറുമായി 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.