ന​മ്പ​ർ പ്ലെ​യ്റ്റി​ല്ലാ​ത്ത ബൈ​ക്കു​ക​ൾ​ക്കെ​തിരേ ക​ർ​ശ​ന ന​ട​പ​ടി​കയുമായി പോ​ലീ​സ്
Monday, November 27, 2023 4:15 AM IST
പ​രി​യാ​രം: ന​മ്പ​ർ പ്ലെ​യ്റ്റു​ക​ൾ അ​ഴി​ച്ച് മാ​റ്റി​യും മാ​സ്ക് കൊ​ണ്ട് മ​റ​ച്ചു കൊ​ണ്ടു​ള്ള ബൈ​ക്ക് റൈ​ഡു​ക​ൾ വ്യാ​പ​ക​മാ​കു​ന്നു. ഇ​ത്ത​രം ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യുമായി പ​രി​യാ​രം പോ​ലീ​സ്.

ക​ഴി​ഞ്ഞാ​ഴ്ച അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രു ബൈ​ക്ക് യാ​ത്രി​ക​ൻ ഇ​പ്പ​ഴും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

ഇ​യാ​ളു​ടെ ബൈ​ക്കി​ന്‍റെ​യും ന​മ്പ​ർ മാ​സ്ക് ഉ​പ​യോ​ഗി​ച്ച് മ​റ​ച്ച നി​ല​യി​ൽ ആ​യി​രു​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച് ബൈ​ക്കു​ക​ൾ അ​മി​ത വേ​ഗ​ത​യി​ൽ പോ​കു​മ്പോ​ൾ ഒ​രു ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ആ ​കൂ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് ബൈ​ക്കു​ൾ​ക്ക് ന​മ്പ​ർ പ്ലെ​യി​റ്റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഈ ​ബൈ​ക്കു​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ന​മ്പ​ർ പ്ലേ​റ്റ് അ​ഴി​ച്ചു വെ​ച്ചും, മാ​സ്കും മ​റ്റും ഉ​പ​യോ​ഗി​ച്ച് മ​റ​ച്ചും ന​മ്പ​ർ പ്ലേ​റ്റു​ക​ൾ കേ​ബി​ൾ ഉ​പ​യോ​ഗി​ച്ച് മ​ട​ക്കി വെ​ച്ചും റോ​ഡി​ൽ റൈ​ഡി​നി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന് പ​രി​യാ​രം പോ​ലീ​സ് എ​സ്എ​ച്ച്ഒ പി.​ന​ളി​നാ​ക്ഷ​ൻ അ​റി​യി​ച്ചു.