ബ​സി​ല്‍ മാ​ന​ഭം​ഗ​ശ്ര​മം; ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ
Monday, November 27, 2023 4:17 AM IST
ത​ളി​പ്പ​റ​മ്പ്: വി​ദ്യാ​ര്‍​ഥി​നി​യെ ബ​സി​ല്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ണ്ട​ക്ട​റെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു‌‌ ചെ​യ്തു. ആ​ല​ക്കോ​ട് വെ​ള്ളാ​ട്ടെ പി.​ആ​ര്‍. ഷി​ജു(34) വി​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് എ​സ്ഐ ദി​നേ​ശ​ന്‍ കൊ​തേ​രി അ​റ​സ്റ്റു ചെ​യ്ത​ത്. ഈ ​മാ​സം 24 ന് ​രാ​വി​ലെ കു​ട്ടി സ്‌​കൂ​ളി​ലേ​ക്ക് പോ​കുന്പോ​ഴാ​ണ് സം​ഭ​വം. ആ​ല​ക്കോ​ട് -ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​റാ​ണ് ഷി​ജു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.