വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ
1416487
Monday, April 15, 2024 10:13 PM IST
ചക്കരക്കൽ: കാണാതായ വയോധികനെ മുണ്ടേരി ട്രേഡിംഗിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടേരി കച്ചേരിപ്പറമ്പ് സ്വദേശി സുബ്രഹ്മണ്യൻ ആശാരി (61) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാളെ കാണാതായത്.
പരാതിയുടെ അടിസ്ഥാനത്തിൽ ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കണ്ണൂരിൽ നിന്ന് ഫയർഫോഴ്സും ചക്കരക്കൽ പോലീസും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.