യുഡിഎഫ് കുടുംബസംഗമം നടത്തി
1416717
Tuesday, April 16, 2024 7:15 AM IST
രയറോം: കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം യുഡിഎഫ് ബൂത്ത് കുടുംമസംഗമം നടത്തി. ഒൻപത്, പത്ത്, 11 ബൂത്തുകളുടെ സംഗമം ജെബി മേത്തർ എംപി ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. റൂമൈസ റഫീഖ് മുഖ്യ പ്രഭാഷണം നടത്തി.
പി.എം. മുഹമ്മദ് കുഞ്ഞി, മോഹനൻ നെല്ലിശേരി, ടി .എൻ. എ. ഖാദർ, ജോസ് വട്ടമല, തോമസ് വക്കത്താനം, വി. എ. റഹീം, വി.എ. അബ്ദുല്ല, ഖലീൽ റഹ്മാൻ, റോയി ചക്കാനിക്കുന്നേൽ, പി.സി. ആയിഷ, ദേവസ്യ കളരിക്കൽ പി. കെ. അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
പയ്യാവൂർ: മടന്പം യുഡിഎഫ് നൂറ്റിഎട്ടാം നന്പർ ബൂത്ത് കുടുംബസംഗമം കെപിസിസി സെക്രട്ടറി കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. പ്രധാന മന്ത്രിനരേന്ദ്ര മോദി മതേതരത്വ മൂല്യങ്ങളെ കാറ്റിൽ പറത്തി ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്നും കർഷകർ, വീട്ടമ്മമാർ, സാധാരണക്കാർ എന്നിവർ മോദി ഭരണത്തിൽ കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും കെ.വി. ഫിലോമിന പറഞ്ഞു. കെ.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഇ.വി.രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പി.മീന, ബിനോയ് തോമസ്, വി.എം.ആഗസ്തി, ചാക്കോ കരിമ്പിൽ, ജോസ് ചാഡ്നാക്കുഴി എന്നിവർ പ്രസംഗിച്ചു.