ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്
1416719
Tuesday, April 16, 2024 7:15 AM IST
മാഹി: സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പോലീസുകാരനടക്കം രണ്ടു പേർക്ക് പരിക്കേറ്റു. ഇടയിൽപീടിക-പന്തക്കൽ റോഡിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം.
ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്ന പന്തക്കൽ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ പി.വിപിൻ (39), ബുള്ളറ്റ് യാത്രികനായ ഇടയിൽ പീടികയിലെ റിഥുലാൽ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.