കടലും അക്വാഷോയും കണ്ട് നാടോടിക്കുട്ടികൾ
1416727
Tuesday, April 16, 2024 7:15 AM IST
കണ്ണൂർ: കണ്ണൂർ നഗരത്തിലെ തെരുവോരത്ത് കഴിയുന്ന നാടോടിക്കുട്ടികൾ കടലും കടൽ ജീവികളെയും കണ്ട ആഹ്ലാദത്തിലാണ്. ഡിസ്ട്രിക്ട് ലീഗൽ സർവീസ് അഥോറിറ്റിയും ഡിസ്ട്രിക്ട് പോലീസിന്റെ ചിൽഡ്രൻസ് ആൻഡ് പോലീസും സംയുക്തമായാണ് നാടാടിക്കുട്ടികൾക്ക് കടലും കടൽ ജീവികളെയും കാണാനുള്ള സൗകര്യമൊപരുക്കിയത്.
നാടോടിക്കുട്ടികൾക്ക് കണ്ണൂർ നഗരത്തെ കാണിക്കുക എന്ന പരിപാടിയുടെ ഭാഗമായി കണ്ണൂർ പോലീസ് സ്റ്റേഷൻ, പയ്യാന്പലം ബീച്ച്, മറൈൻ എക്സ്പോ അക്വാഷോ എന്നിവ കാണിച്ചു കൊടുക്കുകയായിരുന്നു. പോലീസ് മൈതാനിയിൽ നടക്കുന്ന മറൈൻ എക്സ്പോ ഡയറക്ടർ മനു നായർ തന്റെ എക്സ്പോയിൽ കുട്ടികൾക്ക് സൗജന്യമായി പ്രവേശനം അനുവദിക്കുകയായിരുന്നു. ഇവിടെയുള്ള എക്സ്പോയിൽ നിന്നും കുട്ടികൾ വിവിധതരം മത്സ്യങ്ങൾ ഉൾപ്പെടെയുള്ള കടൽജീവികളെ അടുത്ത് നിന്ന് കണ്ട് ആസ്വദിച്ചു.
പരിപാടിയിൽ ഡിഎൽഎസ് പാരലീഗൽ വോളണ്ടിയർ കെ.പി.ബിന്ദു, ചൈൽഡ് ഫ്രണ്ട് പോലീസ് ഓഫീസർ കെ.കെ. സഹീഷ് ചിൽഡ്രൻ ആൻഡ് പോലീസ് കോ-ഓർഡിനേറ്റർ പി.സുനോജ് കുമാർ, കാപ്സ് ആൻഡ് ദാഡ് ഫ. സണ്ണി തോട്ടപ്പള്ളി, ഗാർഡിയൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി അഗസ്റ്റിൻ, ഫൗസ്റ്റഇന സെബാസ്റ്റ്യൻ, കെ. ജോയ്സ് എന്നിവർ പങ്കെടുത്തു.