പ​ദ്ധ​തി നി​ർ​വ​ഹ​ണം: ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന് മി​ക​ച്ച നേ​ട്ടം
Tuesday, April 16, 2024 7:15 AM IST
ഉ​ളി​ക്ക​ൽ: ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ 97.66 ശ​ത​മാ​നം പ​ദ്ധ​തി തു​ക ചെ​ല​വ​ഴി​ച്ചു​കൊ​ണ്ട് ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ജി​ല്ല​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി. സം​സ്ഥാ​ന​ത​ല​ത്തി​ൽ 11-ാം സ്ഥാ​നം ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് കൈ​വ​രി​ച്ചു. ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷം അ​ഞ്ച് കോ​ടി 13ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി വി​ഹി​ത​മാ​യി ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ചെ​ല​വ​ഴി​ച്ച​ത്.

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി, ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി, പു​തി​യ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം, റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി, റിം​ഗ് ക​മ്പോ​സ്റ്റ്, ബ​ഡ്‌​സ് സ്കൂ​ൾ, കാ​ലാ​ങ്കി ടേ​ക്ക് എ ​ബ്രേ​ക്ക്, എ​രു​തു​ക​ട​വ് - കു​ണ്ടേ​രി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ , അ​ങ്ങാ​ടി​ശേ​രി​ത്ത​ട്ട് മി​നി ഇ​ൻ​ഡ​സ്ട്രി എ​സ്റ്റേ​റ്റി​ൽ എം​സി​എ​ഫ് , വ​നി​താ വ​ർ​ക്ക്‌ ഷെ​ഡ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണം, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ല​ക്ഷ്യ​മി​ട്ട പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ച്ചു.

പ​ദ്ധ​തി​വി​ഹി​ത​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭി​ക്കാ​തെ പ​ഞ്ചാ​യ​ത്തു​ക​ൾ പൊ​തു​വേ പ്ര​തി​സ​ന്ധി നേ​രി​ട്ട ഈ ​കാ​ല​ഘ​ട്ട​ത്തി​ലും മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ഉ​ളി​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ച്ചു. മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​ൻ ക​ഠി​നാ​ധ്വാ​നം ചെ​യ്ത പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ, പ​ഞ്ചാ​യ​ത്ത് എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ എ​ല്ലാ​വ​രു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി അ​ഭി​ന​ന്ദി​ച്ചു.