സെൻട്രൽ ജയിലിലെ ശിക്ഷാ തടവുകാരൻ മരിച്ചു
1416970
Wednesday, April 17, 2024 10:08 PM IST
കണ്ണൂർ: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന സെൻട്രൽ ജയിലിലെ ശിക്ഷാ തടവുകാരൻ മരിച്ചു. മലപ്പുറം കണ്ണമംഗലത്തെ പൂഴിക്കുന്ന് ഹൗസിൽ അബ്ദുള്ളക്കുട്ടി (72) ആണ് മരിച്ചത്.
12 മുതൽ പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം. കൊലപാതക കേസിൽ മഞ്ചേരി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതായിരുന്നു.