പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
1416971
Wednesday, April 17, 2024 10:08 PM IST
ചെറുപുഴ: പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചെറുപുഴ ബാലവാടി റോഡിലെ പുറഞ്ഞാലിൽ മോഹനൻ-കുപ്പാടക്കത്ത് ജാനകി ദന്പതികളുടെ മകൻ കെ.എം. ബിനു (41) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു സംഭവം. കാര്യങ്കോട് പുഴയിൽ കമ്പിപ്പാലത്തിന് സമീപം സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ബിനു മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. ഭാര്യ: രേവതി. മക്കൾ: അഭിനവ്, ആദിലക്ഷ്മി. സഹോദരങ്ങൾ: വിജി, പരേതനായ ബിജു.