പൊതുമരാമത്ത് വകുപ്പ് കെെയൊഴിഞ്ഞു; ഓടകൾ വൃത്തിയാക്കാൻ പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടിറങ്ങി
1436649
Wednesday, July 17, 2024 1:35 AM IST
കൊട്ടിയൂർ: മലയോര ഹൈവേയുടെ നിർമാണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് ഓടകള്‍ വൃത്തിയാക്കാത്തതിനെ തുടര്‍ന്ന് കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഓടകള്‍ വൃത്തിയാക്കി. മലയോര ഹൈവേ കടന്നു പോകുന്ന കൊട്ടിയൂര്‍, ചുങ്കക്കുന്ന്, വെങ്ങലോടി എന്നിവടങ്ങളിലാണ് ഓടകളാണ് വൃത്തിയാക്കിയത്. ഓടകള്‍ വൃത്തിയാക്കണമെന്ന് കെആര്എഫ്ബിയോട് പല തവണ ആവശ്യപ്പെട്ടിട്ടും ചെയ്യാത്തതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഓടകള്‍ വൃത്തിയാക്കിയത്.
മഴ പെയ്ത് വെളളം റോഡിലൂടെ ഒഴുകി അടുത്തിടെ റീടാറിംഗ് നടത്തിയ ഭാഗം നശിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഓടകള്‍ വൃത്തിയാക്കിയത്. മഴ പെയ്താല്‍ റോഡിലൂടെയാണ് വെളളം ഒഴുകുന്നത്. മലയോര ഹൈവേയില്‍ പല ഇടത്തും ഓടകള്‍ ഇല്ല. ഓടകള്‍ നിര്‍മിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.