ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജിയിൽ ഡോക്‌ടർമാരില്ല
Tuesday, September 10, 2024 1:46 AM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്‌​ട​ർ​മാ​രി​ല്ലെ​ന്ന് പ​രാ​തി. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ മൂ​ന്ന് ഡോ​ക്‌​ട​ർ​മാ​രി​ൽ ര​ണ്ടു​പേ​ർ മെ​ഡി​ക്ക​ൽ അ​വ​ധി​യി​ലാ​ണ്. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി​ട്ടും പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്.

ഗൈ​ന​ക്കോ​ള​ജി​യി​ൽ മാ​ത്രം എ​ഴു​പ​തി​നും നൂ​റി​നും ഇ​ട​യി​ൽ ഗ​ർ​ഭി​ണി​ക​ൾ ദി​നം​പ്ര​തി എ​ത്തു​ക​യും മാ​സം അ​മ്പ​തോ​ളം പ്ര​സ​വം ന​ട​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. മെ​ഡി​ക്ക​ൽ അ​വ​ധി​യി​ൽ പോ​യ​വ​ർ​ക്കു​പ​ക​രം ഡോ​ക്‌​ട​ർ​മാ​രെ ഏ​ർ​പ്പെ​ടു​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു ഡോ​ക്‌​ട​റു​ടെ സേ​വ​നം മ​തി​യാ​കാ​ത്ത സ്ഥി​തി​യാ​ണ്.


കൂ​ടാ​തെ, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ 24 മ​ണി​ക്കൂ​ർ ഡോ​ക്‌​ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ക്കാ​തെ അ​ത്യാ​വ​ശ്യ​മാ​യി വ​രു​ന്ന സി​സേ​റി​യ​നെ​യും ഡോ​ക്‌​ട​ർ​മാ​രു​ടെ കു​റ​വ് ബാ​ധി​ക്കു​ന്നു​ണ്ട്.

മെ​ഡി​ക്ക​ൽ അ​വ​ധി​യി​ലു​ള്ള​വ​ർ​ക്കു പ​ക​രം ഡോ​ക്‌​ട​ർ​മാ​രെ നി​യ​മി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.