ശ്രീകണ്ഠപുരം: ചൂരൽമലയിലും വിലങ്ങാടുമുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാദൗത്യത്തിൽ പങ്കുചേർന്ന സമരിറ്റൻ ഒപ്പം കൂട്ടായ്മ അംഗങ്ങളെ ആദരിച്ചു. പ്രദീപൻ, കെ.കെ.ഷൈജൽ, അശ്വന്ത് എന്നിവരെയാണ് സമരിറ്റൻ ഒപ്പം കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചത്. വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണം കിറ്റും വസ്ത്രങ്ങളും എത്തിച്ച നൽകിയ ബിജു മാണിക്യത്താനെയും ആദരിച്ചു.
ശ്രീകണ്ഠപുരത്ത് ഡോ. ലില്ലി വീട്ടിൽ നടന്ന ചടങ്ങിൽ ഗുഡ് സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിംഗ് സെന്റർ ഡയറക്ടർ ഫാ. ബിനു പൈമ്പിളിൽ, സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാ.അനൂപ് നരിമറ്റത്തിൽ, ശ്രീകണ്ഠപുരം മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീമ, തങ്കച്ചൻ മാത്യു, ഒപ്പം കൂട്ടായ്മ ചെയർമാൻ കെ.വി.ശശിധരൻ, വൈസ് ചെയർമാൻ സോയ് ജോസഫ്, സെക്രട്ടറി ഷൈനി, ഡോ. ലില്ലി, പദ്മനാഭൻ, ഒപ്പം കൂട്ടായ്മ ഭാരവാഹികൾ, വിവിധ യൂണിറ്റുകളിൽ നിന്ന് വന്ന ഒപ്പം കൂട്ടായ്മ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.