മകന്റെ മരണവിവരം അറിഞ്ഞ മാതാവും മരിച്ചു
1577175
Saturday, July 19, 2025 11:56 PM IST
കരുനാഗപ്പള്ളി: മകന്റെ മരണ വർത്തയറിഞ്ഞു കരുനാഗപ്പള്ളി വല്ലാറ്റൂരിൽ മാതാവും മരിച്ചു. കോഴിക്കോട്ട് വല്ലാറ്റൂരിൽ ഷംസുദീന്റെ ഭാര്യ സുബൈദ ( 75 ), മകൻ ഷാജഹാൻ (56) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇത് വീട്ടിൽ അറിയിച്ചതിന് പിന്നാലെ മാതാവും ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. ഷീജയാണ് ഷാജഹാന്റെ ഭാര്യ. മക്കൾ: അലി അക്ബർ, അലി ഹസൻ.