പള്ളിമുക്കില്‍ റോഡിലേക്ക് മുളങ്കൂട്ടം ഒടിഞ്ഞു വീണു; യാത്രക്കാര്‍ ബുദ്ധിമുട്ടിൽ
1579981
Wednesday, July 30, 2025 6:30 AM IST
കുണ്ടറ: പള്ളിമുക്കില്‍ റോഡിലേക്കു മുളങ്കൂട്ടം ഒടിഞ്ഞു വീണുകിടക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.
പള്ളിമുക്ക് റെയില്‍വേ ക്രോസ് മുതല്‍ ഈസ്റ്റ് റെയില്‍വേ സ്റ്റേഷന്‍വരെയുള്ള സമാന്തര റോഡി െന്റ മധ്യഭാഗത്തു കലുങ്കിനോടു ചേര്‍ന്നുള്ള റോഡിലേക്കാണ് മുളങ്കമ്പുകള്‍ ഒടിഞ്ഞുവീണിരിക്കുന്നത്.
ഈ മുളങ്കമ്പുകള്‍ ഒടിഞ്ഞുവീണിട്ട് ഒരാഴ്ചയോളമായി . സെന്റ്കുര്യാക്കോസ് എല്‍പിഎസ്, എംജി ഡിഎച്ച്എസ് ഫോര്‍ ഗേള്‍സ് ആന്‍ഡ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലേക്കു നൂറുക്കണക്കിനു വിദ്യാര്‍ഥികളാണ് വാഹനത്തിലും കാല്‍നടയാത്രയായും പോകുന്നത്.
ഇതു കൂടാതെ ട്രെയിനില്‍ വന്നിറങ്ങുന്ന അനേകം ജോലിക്കാരും മറ്റുയാത്രക്കാരും ഓഫീസിലേക്കും മാര്‍ക്കറ്റിലേക്കും ആരാധനാലയങ്ങളിലേക്കും പോകാനുള്ള ഏക മാര്‍ഗവും ഇതാണ്.
ഇതെല്ലാം ഇവിടെ കിടക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായെങ്കിലും അധികാരികള്‍ മാത്രം കണ്ടതായി നടിക്കുന്നില്ല. എത്രയും പെട്ടെന്ന് ഇതു നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.