എംഡി എംഎയുമായി യുവാവിനെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു
1580140
Thursday, July 31, 2025 6:09 AM IST
പരവൂർ : ഒന്നര ഗ്രാം എംഡി എംഎയുമായി യുവാവിനെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അജിയാണ് പിടിയിലായത്. അജിയെ പരവൂർ നെടുങ്ങോലത്തുളള ഭാര്യ വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്.
തിരുവനന്തപുരം ജില്ലയിൽ ഇയാളുൾപ്പടെയുള്ള നാൽവർ സംഘത്തിന്റെ പേരിൽ മയക്കുമരുന്ന് വിതരണം നടത്തിയതിന് കേസ് നിലവിലുണ്ട്. പ്രതികളിൽ മൂന്നുപേരെ തിരുവനന്തപുരം സിറ്റി ഡാൻസാഫിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
അജിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല . ഇയാൾ കൊല്ലം ജില്ലയിലേക്കു കടന്നിരുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ മൊബൈലിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പരവൂരിൽ എത്തിയതായി കണ്ടെത്തി. ഈ വിവരം കൊല്ലം ജില്ലാ ഡാൻ സാഫ് ടീമിനു കൈമാറി.
ഡാൻസ് ടീമും പരവൂർ പോലീസും വീടുവളഞ്ഞാണ് പാറയിൽ കാവിനു സമീപത്തുള്ള ഭാര്യവീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തത് . പ്രതിയെ വൈദ്യ പരിശോധനകൾക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.