കന്യാസ്ത്രീകളുടെ അറസ്റ്റ് അപലപനിയം
1580135
Thursday, July 31, 2025 6:09 AM IST
പുനലൂർ : കേരളത്തിലെ ബിഷപ് ഹൗസുകളിൽ തമ്പടിച്ചു പ്രവർത്തനം നടത്തുന്ന ബിജെപിയുടെ വർഗീയ നിലപാടാണ് ഉത്തരേന്ത്യയിൽ സിസ്റ്റർമാരെ അറസ്റ്റു ചെയ്ത സംഭവത്തിൽ വെളിവാകുന്നതെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എബ്രഹാം മാത്യു ആരോപിച്ചു.ഛത്തീസ്ഗഡിൽ വർഷങ്ങളായി സന്നദ്ധ സേവനം ചെയ്യുന്ന കത്തോലിക്ക സിസ്റ്റർമാരെ അറസ്റ്റ് ചെയ്ത നടപടി അപലപനിയമാണ്.
സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ഏറെ ബുദ്ധിമുട്ട് സഹിച്ചു സേവനം ചെയുന്ന ഇവർ ഏതു തരം മനുഷ്യക്കടത്താണ് നടത്തിയതെന്ന്ബി ജെ പി സർക്കാർ വെളിപ്പെടുത്തണ മെന്നും എബ്രഹാം മാത്യു ആവശ്യപ്പെട്ടു.