കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് ആയൂരിൽ പ്രകടനം
1580136
Thursday, July 31, 2025 6:09 AM IST
ആയൂർ:ചങ്ങനാശേരി അതിരൂപത കൊല്ലം -ആയുർ ഫെറോനയിലെ വിശ്വാസി സമൂഹം ഒന്നടങ്കം ഛത്തീസ്ഘട്ടിൽ രണ്ടു സന്യാസിനിമാരെ അനധികൃതമായി അറസ്റ്റ് ചെയ്യുകയും കള്ള കേസ് എടുത്തു പീഡിപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം ആയുർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തും. മനസാക്ഷി ഇല്ലാതെ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളെ ഉടൻ മോചിപ്പിയ്ക്കണമെന്ന് വിശ്വാസി സമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടു.
കൊല്ലം ആയൂർഫെറോനയിലെ ഇരുപത് പള്ളികളിൽ നിന്നുള്ള പ്രതിനിധികളും, വൈദികരും,സന്യസ്ഥരും, വിശ്വാസികളും വൈകുന്നേരം അഞ്ചിന് ആയൂർ ക്രിസ്തുരാജ ഫൊറോന പള്ളിയിൽ വിശുദ്ധ കുർബാനഅർപ്പിച്ച ശേഷം ആയുർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തും .
മതന്യൂനപക്ഷമായ ക്രൈസ്തവ ജനതയെ അപമാനിയ്ക്കുന്ന സംഭവത്തിൽ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യമുയർന്നു. ഫെറോനയിലെ ഇരുപത് ഇടവകകളിൽ നിന്നുളള വൈദികർ, കന്യാസ്ത്രീകൾ, വിശ്വാസികൾ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കും.