റെക്കോര്‍ഡ് നേട്ടത്തിനായി ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്
1580170
Thursday, July 31, 2025 6:26 AM IST
കൊല്ലം: ദേശിയ ദന്ത ശുചിത്വ ദിനത്തോടനുബന്ധിച്ച് നാളെ ജില്ലയിലെ 25 ഓളം വരുന്ന സ്കൂളുകളില്‍ ദന്ത പരിശോധന ക്യാമ്പും ദന്ത ബോധവത്കരണ ക്ലാസും നടത്താന്‍ കൊല്ലം ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന് തീരുമാനിച്ചു. ഇതിന്റെ ഉദ്ഘാടനം കുരീപ്പള്ളി എസ്എബിടിഎം യുപി സ്കൂളില്‍ രാവിലെ 10നു പി. സി. വിഷ്ണുനാഥ് എംഎല്‍എ നിര്‍വഹിക്കുമെന്നു ഐഡിഎ പ്രസിഡന്റ്ഡോ. ഷാനിമ നിസാം പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒരേ ദിവസം ഒരു ജില്ലയിലെ 25ഓളം സ്കൂളുകളില്‍ ദന്ത ക്യാമ്പ് നടത്തുക എന്നുള്ളതു രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമാണെന്നു അവര്‍ അവകാശപ്പെട്ടു. കൊല്ലം ഇന്ത്യന്‍ ദന്തല്അസോസിയേഷന് ബ്രാഞ്ച് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടാന്‍ പോവുകയാണെന്നു ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ഡോ.എ.എല്‍.ജാസ്മിന്, ഡോ. ദേവു പ്രേം, ഡോ.അര്ജുന്.എസ്,ഡോ.ഷിബുരാജഗോപാല് തുടങ്ങിയവര്‍ പങ്കെടുത്തു.