ഇരവിപുരം സെന്റ് ജോണ്‍സില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം
1579974
Wednesday, July 30, 2025 6:21 AM IST
ഇരവിപുരം: സെന്റ് ജോണ്‍സ് ഹൈസ്കൂളില്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിച്ച കിച്ചണ്‍ കം ഡൈനിംഗ് ഹാള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആദ്യ ബാച്ച്, 10 ലാപ്പ്ടോപ്പുകള്‍ എന്നിവയുടെ ഉദ്ഘാടനം എം. നൗഷാദ് എംഎല്‍എ നിര്‍വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് മാല്‍ക്കം വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലോക്കല്‍ മാനേജര്‍ ഫാ.ബെന്‍സണ്‍ ബെന്‍ മുഖ്യപ്രഭാഷണം നടത്തി.
കൊല്ലം എഇഒ ആന്റണി പീറ്റര്‍, നൂണ് മീല്‍ ഓഫീസര്‍ ചന്ദ്രലേഖ, സേക്രട്ട് ഹാര്‍ട്ട് എല്‍പിഎസ് ഹെഡ്മിസ്ട്രസ് സിന്ധ്യ, സീനിയര്‍ അസിസ്റ്ററ്റ് ജെസ്റ്റസ് .ജെ. മാര്ട്ടിന് ,സ്റ്റാഫ് സെക്രട്ടറി ജോഫെഡ്രി എന്നിവര്‍ പ്രസംഗിച്ചു.