കാർ പാർക്കിങ്ങിനെ ചൊല്ലി സംഘട്ടനം; രണ്ട് യുവാക്കൾ അറസ്റ്റിൽ
1580161
Thursday, July 31, 2025 6:20 AM IST
കൊല്ലം: കാർ പാർക്കിങ്ങിനെ ചൊല്ലി വാക്ക് തർക്കം സംഘട്ടനത്തിൽ കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രാഗേഷ്, അഭിലാഷ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.കല്ലുവാതുക്കലിൽ ശാസ്ത്രീ മുക്കിന് സമീപമാണ് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം ചാത്തന്നൂർ കാരംകോട് ആദിഭവനിൽ രജീഷ് ജ്യേഷ്ഠന്റെ മക്കളുമായി ശാസ്ത്രിമുക്കിലുള്ള ടർഫിൽ എത്തി. കാർ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ കല്ലുവാതുക്കൽ മേവനക്കോണം അഭിലാഷുമായുണ്ടായ വാക്ക് തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
അഭിലാഷിന്റെ സുഹൃത്ത് കല്ലുവാതുക്കൽ അടുതല നടയ്ക്കൽ സ്വദേശി മുകേഷ് തടസം പിടിക്കാ നെത്തി. സംഘട്ടനത്തിനിടയിൽ രജീഷ് മുകേഷിനെ കൈയിൽ കരുതിയിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വയറ്റിലും കൈക്കും വെട്ടി.
ഗുരുതരമായി പരിക്കേറ്റ മുകേഷിനെ പാരിപ്പള്ളി മെഡിക്കൽകോളജ് ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘട്ടനത്തിനിടയിൽ അഭിലാഷ് രജീഷിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ചു.പരിക്കേറ്റ രജീഷും ആശുപത്രിയിൽ ചികിത്സ തേടി.