തൊഴിലുറപ്പ് പദ്ധതിയിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകണം: ഐഎൻടിയുസി
1579701
Tuesday, July 29, 2025 7:08 AM IST
കൊല്ലം: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ പ്രതിസന്ധിക്കു പരിഹാരം കാണണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ്. തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ പദ്ധതിയിലൂടെ തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്നും എ .കെ. ഹഫീസ് ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതിയിലെ ആശാസ്ത്രീയമായ നിയമ പരിഷ്കാരം മൂലം ഉണ്ടായ തൊഴിൽ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ഓഗസ്റ്റ് 10ന് മുൻപ് മാർച്ചും ധർണയും നടത്തുവാൻ തീരുമാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോസ് വിമൽരാജ് അധ്യക്ഷത വഹിച്ചു. കൃഷ്ണ വേണിശർമ്മ, തടത്തിൽ സലിം, പനയം സജീവ്, ശങ്കര നാരായണ പിള്ള, നാസറുദീൻ, നഫീസത്ത്, പനയം ഷീല തുളസീധരൻ പിള്ള എന്നിവർ പ്രസംഗിച്ചു.