വര്‍ഗീയത പറയുന്നവര്‍ക്കെതിരേ പ്രതികരിക്കേണ്ടത് സര്‍ക്കാര്‍: നജീബ് കാന്തപുരം
1579978
Wednesday, July 30, 2025 6:30 AM IST
കൊല്ലം: വര്‍ഗീയത പറയുന്നവര്‍ക്കെതിരേ പ്രതികരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നു നജീബ് കാന്തപുരം. പി.സി ജോര്‍ജിനേയും വെള്ളാപ്പള്ളിയേയും പോലുള്ളവര്‍ പറയുന്നതിനെതിരെ അതേ നാണയത്തില്‍ മറുപടി പറയലല്ല രാഷ്്ട്രീയമെന്ന് നജീബ് കാന്തപുരം എംഎല് എ പറഞ്ഞു. പള്ളിമുക്ക് കൊല്ലൂര്‍വിള ജമാഅത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വലിയ വീടന് മുഹമ്മദ്കുഞ്ഞ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്യം കുഴിച്ചുമൂടപ്പെടുന്ന കാലത്ത് സത്യത്തിനു വേണ്ടി നിലകൊള്ളാന്‍ കഴിയുന്ന നേതാക്കളാണ് ഉണ്ടാകേണ്ടത്. വലിയവീടന്‍ മുഹമ്മദ് കുഞ്ഞിന്റെ ജീവിതവും പൊതുപ്രവര്‍ത്തനവും എന്നും നേരിന്റെ പാതയിലായിരുന്നുവെന്നും നജീബ് കാന്തപുരം ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്നൗഷാദ് യൂനുസ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.സുല്‍ഫീക്കര്‍, മുന്‍ എംഎല്‍എ എ.എ. അസീസ്, മുന്‍ മേയര്‍ എന്‍. പത്മലോചനന്, കെപിസിസി രാഷ്്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, അഡ്വ.അന്‍വറുദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ എം.എ. സലാം, വട്ടപ്പാറ നാസിമുദീന്, ചന്ദനത്തോപ്പ് ഷെരീഫ്, മുള്ളുകാട്ടില്‍ സാദിഖ്, മുസ്ലിം ലീഗ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം പണിക്കത്ത് സലാം, ദേശീയ സമിതി അംഗങ്ങളായ എ.ഫസിലുദീന്‍ ഹാജി, കെ.യു. ബഷീര്‍ ഹാജി, എസ്.അഹമ്മദ് തുഫൈല്‍, മുസ് ലിം ലീഗ് ചവറ നിയോജക മണ്ഡലം പ്രസിഡന്റ് കിണറുവിള സലാഹുദീന്‍, കുന്നത്തൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പറമ്പില്‍ സുബൈര്‍,
ഇരവിപുരം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സുധീര്‍ കിടങ്ങില്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് റജി തടിക്കാട്, ജില്ലാ ജനറല്‍ സെക്രട്ടറി സാജന് ഹിലാല്‍ മുഹമ്മദ്, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് എം.ഹബീബ് മുഹമ്മദ്, ജനറല്‍ സെക്രട്ടറി ഇ. അസീംകുഞ്ഞ്, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് മാജിതാ വഹാബ്, ജനറല്‍ സെക്രട്ടറി ജുബൈറത്ത് ബീവി, പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ കുറുമ്പള്ളൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.