ഇടത് - വലത് മുന്നണികളുടെ ദുർഭരണം വികസനത്തെ തകർത്തു: എസ്. പ്രശാന്ത്
1579984
Wednesday, July 30, 2025 6:30 AM IST
ചാത്തന്നൂർ : ഇടത് - വലത് മുന്നണികളുടെ അഴിമതി നിറഞ്ഞ ദുർഭരണം ചിറക്കര പഞ്ചായത്തി ന്റെ വികസനത്തെ തകർത്തുവെന്ന് ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത്. ബിജെപി ചിറക്കര പഞ്ചായത്തിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് രൂപീകരണ കാലഘട്ടം മുതൽ വീതം വച്ച് ഭരിക്കുന്ന ഇടത് മുന്നണിയും ഇപ്പോൾ തട്ടികൂട്ടി ഉണ്ടാക്കിയ യു ഡി എഫ് ഭരണ സമിതിയും വിവിധ പദ്ധതികളിലൂടെ ലക്ഷകണക്കിന് രൂപയുടെ അഴിമതിയാണ് നടത്തിയിട്ടുള്ളതെന്ന് എസ്. പ്രശാന്ത് പറഞ്ഞു.
നെടുങ്ങോലം ഏരിയ പ്രസിഡന്റ് ദേവിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സി. രാജൻപിള്ള, ചിറക്കര ഏരിയ പ്രസിഡന്റ് വിനയകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി മൈലക്കാട് രഞ്ജിത്,
പഞ്ചായത്ത് അംഗങ്ങളായ എൽ. രാഗിണി, ഉണ്ണിരതീഷ്, ചിറക്കര ഏരിയ പ്രസിഡന്റ് വിനയകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് നവീൻ ജി.കൃഷ്ണ, സെക്രട്ടറിമാരായ റോയ് നെടുങ്ങോലം, മുരളീധരൻ, ബൈജു മീനാട് എന്നിവർ പ്രസംഗിച്ചു.