കെസിബിസി പ്രോ ലൈഫ് ഞായറാഘോഷം
1580137
Thursday, July 31, 2025 6:09 AM IST
കൊല്ലം :കെ സി ബി സി പ്രോലൈഫ് സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് മൂന്നിന് ഉച്ചക്ക് രണ്ടിനു കർമല റാണി ട്രെയിനിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രോലൈഫ് ഞായർ ആഘോഷം കൊല്ലം രൂപതാധ്യക്ഷനും കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാനുമായ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും.
പ്രോലൈഫ് രൂപത കോർഡിനേറ്ററും സംസ്ഥാന ആനിമേറ്ററുമായ ജോർജ് .എഫ്. സേവ്യർ വലിയവീട് അധ്യക്ഷത വഹിക്കും. ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ഷാജൻ വർഗീസ് മുഖ്യ പ്രഭാഷണം നടത്തും.
കെ സി ബി സി വിമൻസ് കമ്മീഷൻ മുൻ എക്സിക്യൂട്ടീവ് സെക്രട്ടറി ജയിൻ ആൻസിൽ ഫ്രാൻസിസ്, പ്രോലൈഫ് ഞായർ സെലിബ്രേഷൻ കൺവീനർ വി .ടി.കുരീപ്പുഴ, കെസിബിസി പ്രോലൈഫ് സമിതി സെക്രട്ടറി ഇഗ്നേഷ്യസ് വിക്ടർ തുടങ്ങിയവർ പ്രസംഗിക്കും.
ആഘോഷങ്ങളുടെ ഭാഗമായി കത്തോലിക്കാ സഭയോട് ചേർന്ന് നിൽക്കുന്ന വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അറുപതുവയസിനു മുകളിൽ പ്രായമുള്ള രൂപതാംഗങ്ങളെ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി രൂപതയുടെ അനുമോദന പത്രം നൽകി ആദരിക്കും.കൂടുതൽ വിവരങ്ങൾക്ക് 9387676757 എന്ന നമ്പറിൽ വിളിക്കാം.