പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
1580035
Wednesday, July 30, 2025 11:37 PM IST
കൊല്ലം : അഞ്ചലിൽ പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആർച്ചൽ മുളക്കൽ ഋതു ഭവനിൽ രാജേന്ദ്രൻ രമ്യ ദേമ്പതികളുടെ മകൻ 17വയസുള്ള ഋതുരാജേന്ദ്രനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. കഴിഞ്ഞ ദിവസം വൈകിട്ടോടുകൂടിയാണ് സംഭവം. മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറുപ്പിൽ മാതാവും ആയിട്ടുള്ള പിണക്കമാണ് മരണകാരണമെന്ന് പറഞ്ഞിട്ടുള്ളതായി പോലീസ് പറഞ്ഞു.