എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
1580168
Thursday, July 31, 2025 6:20 AM IST
കുണ്ടറ: എം ഡി എം എ യുമായി രണ്ട് യുവാക്കൾ കുണ്ടറപോലീസിന്റെപിടിയിൽ . എഴുകോൺ ഇടയ്ക്കോട് പരീപ്ര കിഴക്കതിൽ എസ് .സന്ദീപ് (23) ,മുകിൽ ഭവനിൽ നിഖിൽ രാജ് (23) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ പുലർച്ചെ പോലീസ് പട്രോളിങ്ങിനിടെ കൊല്ലം തിരുമംഗലം ദേശീയപാതയിൽ കുണ്ടറ പള്ളിമുക്ക് ജംഗ്ഷനിൽ സംശയാസ്പദമായി രണ്ട് യുവാക്കൾ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ ദേഹ പരിശോധനയിൽ സന്ദീപിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നുമാണ് 11 ഗ്രാം എം ഡി എം എ പിടിച്ചത് .
സബ് ഇൻസ്പെക്ടർ പി. കെ. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടി യത്.