ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് സ്മരണാഞ്ജലി അർപ്പിച്ചു
1580162
Thursday, July 31, 2025 6:20 AM IST
കുളത്തൂപ്പുഴ :ചോഴിയക്കോട്പട്ടിക വർഗവികസന വകുപ്പിനു കീഴിലുള്ള ഗവ. മോഡൽ റസിഡൻഷൽ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ സ്മരണയിൽ അശ്രുപൂക്കൾ അർപ്പിച്ചു. മൗനാചരണവും അനുസ്മരണയോഗവും നടന്നു.
കുളത്തൂപ്പുഴ സി എച്ച് സിയിലെ മെഡിക്കൽ ഓഫീസർ ഡോ. നിസാ ബഷീർ, അനുസ്മരണ യോഗത്തിന് മുഖ്യപ്രഭാഷണം നടത്തി. പ്രഥമാധ്യാപിക സി. ഗിരിജ , ഹെൽത്ത് ഇൻസ്പെക്ടർ സി.ആർ. അരുൺ , അധ്യാപകരകരായ എസ്. ബിനുകുമാർ , എച്ച്. ഹസൈൻ , ശിവപ്രസാദ്, എഫ്.എൽ ബിനിൽകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
സ്കൂൾ സീനിയർ സൂപ്രണ്ട് വി.സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുകയും മരിച്ചുപോയവർക്ക് ആദരം അർപ്പിക്കുകയും ചെയ്തു.