റോഡുകളുടെ ശോച്യാവസ്ഥ; പഞ്ചായത്ത് ഓഫീസിൽ വാഴവച്ച് പ്രതിഷേധിച്ചു
1579970
Wednesday, July 30, 2025 6:20 AM IST
കുലശേഖരപുരം : ഗ്രാമീണറോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്ത പഞ്ചായത്തധികാരികളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റി െന്റ ഓഫീസിന് മുന്നിൽ വാഴവെച്ച് പ്രതീകാത്മക പ്രതിഷേധം നടത്തി.
കൊച്ചാലുംമൂട് റോഡ്, കൊച്ചുമഠത്തിൽമുക്ക്, അരിവേലി മുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകൾ പരമ ദയന ീയമാണ്.
രണ്ട് അടിയോളം താഴ്ചയിൽ വെള്ളം കെട്ടി കിടക്കുന്ന റോഡുകളായി പലതും മാറി. പ്രസിഡന്റിന്റെ കസേരയിൽ വാഴ വെക്കാനാണ് തങ്ങൾ എത്തിയതെന്നും ഓഫീസ് റൂം പൂട്ടിക്കൊണ്ട് പോയതിനാൽ മാത്രമാണ് പുറത്ത് വാഴ വച്ചതെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ആദിനാട് മണ്ഡലം പ്രസിഡന്റ് കെ എം നൗഷാദ്, ഷാൻ, മുല്ല വീട്ടിൽ സജീവൻ വൈദ്യൻ,ഹരിക്കുട്ടൻ, ആദിനാട് നസീം, നിയാസ് കോട്ടയിൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.