തോമാശ്ലീഹാ പളളിയിൽ മെഴുക് തിരി കത്തിച്ച് പ്രതിഷേധം
1580142
Thursday, July 31, 2025 6:09 AM IST
കൊല്ലം: രണ്ടു മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനം മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി ജയിലിൽ അടച്ച നടപടിയിൽ കൊല്ലം തോമാശ്ലീഹാ പളളിയിൽ ഫാ. മാത്യു അഞ്ചിലിന്റെ നേതൃത്വത്തിൽ യുവദീപ്തി എസ് എം വൈ എം കൊല്ലം യൂണിറ്റും യുവജനങ്ങളും ഇടവകാംഗങ്ങളും മെഴുക് തിരി കത്തിച്ച് പ്രതിഷേധിച്ചു. നിരപരാധികളായ കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നു ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.