മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി
1579967
Wednesday, July 30, 2025 6:20 AM IST
കൊട്ടിയം: ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ ആലുംകടവ് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമവും പ്രതിഭാ സംഗമവും പി.സി. വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പ്രതിഭകളേയും ആശാവര്ക്കര്മാരേയും ഹരിതകര്‍മ സേനാഅംഗങ്ങളെയും ചടങ്ങില്‍ എംഎല്‍എ അനുമോദിച്ചു.
ആദിച്ചനല്ലൂര്‍ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ഡൈനീഷ്യ റോയ്സണ്‍ അധ്യക്ഷതവഹിച്ചു. കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്, ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജന്‍, യുഡിഎഫ് കുണ്ടറ നിയോജക മണ്ഡലം പ്രസിഡന്റ് കുരീപ്പള്ളി സലിം,
മണ്ഡലം പ്രസിഡന്റ് മൈലക്കാട് കെ.ഷെരീഫ്, ആദിച്ചനല്ലൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്ഷീല ബിനു തുടങ്ങിയവര്‍ പ്രസംഗിച്ചു.