കന്യാസ്ത്രീകളുടെ അറസ്റ്റ്: വ്യാപക പ്രതിഷേധം
1579971
Wednesday, July 30, 2025 6:20 AM IST
കൊല്ലം: കന്യാസ്ത്രീകളെ ചത്തീസ്ഗഡില്‍ തടഞ്ഞവച്ചു മനുഷ്യ കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ചാര്‍ത്തി ഭീകരവാദികളെ പോലെ ജയിലിലടച്ച ബിജെപിസര്ക്കാരി െന്റ നടപടിയില്‍ കാത്തലിക് സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് പ്രതിഷേധിച്ചു.
സേവന സന്നദ്ധതരായ കന്യാസ്ത്രീകളെ ജയിലടച്ച ഭരണ കൂടത്തി െന്റ നടപടിയില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തി െ ന്റ നിലപാട് അറിയാന്‍ താത്പര്യം ഉണ്ടെന്നും സംഭവത്തില്‍ ബിജെപി നേതാക്കള്‍ പരസ്യമായി മാപ്പ് പറയാന്‍ തയറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
കാത്തലിക് സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് ചെയര്മാന് അഡ്വ. ഇ. എമേഴ്സണ്‍ യോഗം ഉദ്ഘാടനം ചെയ്തു. അരവിള ജോസഫ്,അഡ്വ.ക്ലാര ഡി. പിയോ, ജെറോ പെരുമണ്‍, ആന്റണി വടക്കുംതല ,അഡ്വ. ഐസക്ക്, ഫെഡി ഗ്രേഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.