യുവതിക്ക് നേരെ നഗ്നത പ്രദർശനം : പ്രതി പിടിയിൽ
1580143
Thursday, July 31, 2025 6:09 AM IST
കൊട്ടിയം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതി പിടിയിൽ. മൈലക്കാട് സ്വദേശി സുനിൽ കുമാറാ(48)ണ് കൊല്ലം സിറ്റിപോലീസിന്റെ പിടിയിലായത്. ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെകണ്ടെത്താൻ കഴിഞ്ഞ ദിവസം പോലീസ് ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചായിരുന്നു അന്വേഷണം നടത്തിയത്.
തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം. തിരുവനന്തപുരത്തു നിന്നും മാവേലിക്കരയിലേയ്ക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിൽ കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു യുവതി. കൊട്ടിയത്ത് പി എസ് സി പരിശീലന ക്ലാസ് കഴിഞ്ഞ് കൊല്ലത്തെ വീട്ടിലേയ്ക്ക് പോകുകയായിരുന്നു യുവതി. മുന്നിൽ നിന്നുംമൂന്നാമത്തെ സീറ്റിലാണ് യുവതി ഇരുന്നത്.
മേവറം എത്തിയപ്പോൾ എതിർവശത്തെ സീറ്റിലിക്കുന്ന പ്രതി തുടർച്ചയായി നഗ്നതാ പ്രദർശനം നടത്തി. യുവതി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. കൊല്ലത്ത് എത്തിയപ്പോൾ യുവതിയെ കൂട്ടി കൊണ്ടു പോകാൻ സഹോദരൻ എത്തിയിരുന്നു. ഇതിനിടയിൽ പ്രതി മുങ്ങി.
ചൊവാഴ്ചരാവിലെ സിറ്റി പോലീസ് കമ്മീഷണർക്ക് യുവതി ദ്യശ്യങ്ങൾ സഹിതം പരാതി നല്കി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.പോലീസ് തെരയുന്നതറിഞ്ഞ് പ്രതി ഒളിവിൽ പോയി. പോലീസ് ലുക്കൗട്ട് നോട്ടീസുംപുറപ്പെടുവിച്ചു.
ഇതിനിടയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. പെയിന്റിംഗ് തൊഴിലാളിയാണ് പ്രതി.