യുവജനങ്ങളെ ലഹരി മാഫിയയുടെ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കണം: പുനലൂർ സോമരാജൻ
1579982
Wednesday, July 30, 2025 6:30 AM IST
കൊല്ലം: യുവജനങ്ങളെ ലഹരി മാഫിയയുടെ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കണമെന്ന് പത്തനാപുരം ഗാന്ധിഭവ െന്റ സാരഥി പുനലൂർ സോമരാജൻ.
ലഹരി മാഫിയകൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഗാന്ധി ദർശൻ സമിതി സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന ഭീമഹർജിയുടെ ജില്ലാ തല ഒപ്പുശേഖരണത്തി െന്റ ഉദ്ഘാടനം പത്തനാപുരം ഗാന്ധി ഭവനിൽ നിർവഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു പുനലൂർ സോമരാജൻ. യോഗത്തിൽ ജില്ലാ പ്രസിഡന്റ്എം. വി. ഹെന്ററി അധ്യക്ഷത വഹിച്ചു.
കെപിസിസി മെമ്പർ സി. ആർ. നജീബ്, ഷാഹിദ കമാൽ, നസീംബീവി, സരസ്വതിയമ്മ, ബാബു. ജി. പട്ടത്താനം,മാരിയത്തു ബീവി,ആർ. സുമിത്ര, നവാസ്ഖാൻ എന്നിവർ പ്രസംഗിച്ചു.