മലയാളം കേവലം ഒരു പ്രാദേശിക ഭാഷയല്ല: സക്കറിയ
1579973
Wednesday, July 30, 2025 6:20 AM IST
കൊല്ലം : മലയാളം കേവലം ഒരു പ്രാദേശിക ഭാഷ അല്ലെന്ന് എഴുത്തുകാരൻ സക്കറിയ. അത് ഹിന്ദി പോലെ ഒരു അംഗീകൃതഭാഷയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ പ്രാദേശികഭാഷയെന്ന് പറഞ്ഞ് സ്വയം ചെറുതാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥിതി പബ്ലിക്കേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം പ്രസ് ക്ലബില്‍ നടന്ന സാംസ്കാരിക സമ്മേളന ഉദ്ഘാടനവും പുസ്തകപ്രകാശനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരൻ ഡോ. ജോസഫ് ആന്റണിക്ക് പ്രതി നൽകി എഡ്വേര്‍ഡ് നസ്രത്തിന്റെ (മുക്കാടന്‍) കാര്‍ണിവല്‍ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം സക്കറിയ നിര്‍വഹിച്ചു. ഫാ. റൊമാന്‍സ് ആന്റണി അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ മഹാകവി കാഞ്ഞാവെളി ഗോപാലകൃഷ്ണന് നായര്‍, അഡ്വ. വി.വി. ജോസ് കല്ലട, ഡോ. തോമസ് താമരശേരി, മാര്‍ഷല്‍ ഫ്രാങ്ക്, ഷൈനി ബഞ്ചമിന്, പ്രഫ.ജെ. ജേക്കബ്, ഹെന്‍ട്രി വിക്ടര്‍, ജോസഫ് യൂജിന്‍, ജോസഫ് തൊബിയാസ്, രാജേന്ദ്രന് എന്നിവരെ ആദരിച്ചു.