അഞ്ചു കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ നൽകി
1580139
Thursday, July 31, 2025 6:09 AM IST
കൊല്ലം : അഞ്ചു കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ കൂടി നൽകി എട്ടരക്കോടിയിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ കമ്മിറ്റി.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി നടപ്പാക്കിയ സ്നേഹസ്പർശം കുടുബ സുരക്ഷാ പദ്ധതിയുടെ 17ാം ഘട്ടം സമ്മേളനം ജി.എസ്.ജയലാൽ എം എൽ എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ അധ്യക്ഷനായി. പരവൂർ നഗരസഭാ ചെയർപേഴ്സൺ പി.ശ്രീജ മരണാനന്തര കുടുംബ സഹായം വിതരണം നടത്തി. എസ് .അശോക് കുമാർ അനുശോചന പ്രമേയഅവതരണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി ജോജോ കെ. എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. എസ്. കബീർ, ശ്രീലാൽ, നെടുങ്ങോലം രഘു, പ്രദീപ് ജി. കറുമണ്ടൽ, ബി.രാജൻ കുറുപ്പ്, ബി.പ്രേമാനന്ദ, ഡി.വാവാച്ചൻ വള്ളിക്കാവ്, എന്നിവർ പ്രസംഗിച്ചു.