തെരുവുനായ ആക്രമണം; നാലുപേര്‍ക്ക് പരിക്ക്
1579969
Wednesday, July 30, 2025 6:20 AM IST
നിലമേല്‍ : നിലമേലില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നാലുപേര്‍ക്കു പരിക്ക്. കഴിഞ്ഞദിവസം വൈകുന്നേരം ആറിനാണ് സംഭവം.
നിലമേല്‍ സ്വദേശികളായ ഷംനാദ്, ആഷിക്, ബദറുദീന്‍ എന്നിവര്‍ക്കും മറ്റൊരു പെണ്‍കുട്ടിക്കുമാണ് കടിയേറ്റത്. പരിക്കേറ്റവര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.