കാണാതായ നിഷാന്തിന്റെ മൃതദേഹം കണ്ടെത്തി
1580034
Wednesday, July 30, 2025 11:37 PM IST
പത്തനാപുരം : കാണാതായ നിഷാന്തിന്റെ മൃതദേഹം കല്ലടയാറ്റിൽ മഞ്ചള്ളൂർ മണക്കാട്ട് കടവിൽ നിന്നു കണ്ടെത്തി.
പത്തനാപുരം പാതിരിക്കൽ സ്വദേശിയായ നിഷാന്തിനെ കഴിഞ്ഞ ആറ് ദിവസമായി കാണാനില്ലായിരുന്നു. തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പത്തനാപുരം നെടുംപറമ്പിൽ വർക് ഷോപ്പിലെ ജീവനക്കാരനായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്.