ഓരോ ജീവിതവും വിലപ്പെട്ടത്: മന്ത്രി വീണാ ജോർജ്
1593087
Saturday, September 20, 2025 3:41 AM IST
അടൂർ: ഓരോരുത്തരും വിലപ്പെട്ടവരാണെന്ന ബോധ്യം കുട്ടികളെ നയിക്കണെമെന്നു മന്ത്രി വീണാ ജോർജ്. മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന മലങ്കര കാത്തലിക് ചിൽഡ്രൻസ് ലീഗ് സംഗമം ആനന്ദപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പ്രതീക്ഷയോടെ കാണുന്ന സ്പനങ്ങൾ യാഥാർഥ്യമാക്കാൻ കഠിന പരിശ്രമം നടത്തുന്നവരായി മലങ്കര കത്തോലിക്ക സഭയിലെ വിദ്യാർഥി സമൂഹം മാറണമെന്നും മന്ത്രി പറഞ്ഞു. എംസിസിഎൽ പത്തനംതിട്ട രൂപതാ പ്രസിഡന്റ് ക്രിസ്റ്റീന അലക്സ് അധ്യക്ഷത വഹിച്ചു. മതബോധന സിനഡൽ കമ്മീഷൻ ചെയർമാൻ ഡോ. തോമസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത,
സിനഡൽ സെക്രട്ടറി ഫാ.ജോസഫ് വള്ളിയാട്ട്, രൂപത ഡയറക്ടർ ഫാ.റോബിൻ മനക്കലേത്ത്, സിസ്റ്റർ ക്രിസ്റ്റ, രൂപത സമിതി അംഗം ഫിലിപ്പ് ജോർജ്, ജെറോം മാത്യു തോമസ്, ഏഞ്ചൽ ബിജു എന്നിവർ പ്രസംഗിച്ചു. പാല സെന്റ് തോമസ് കോളജിലെ ഡോ. അലക്സ് ജോർജ് ക്ലാസ് നയിച്ചു.
സൺഡേ സ്കൂൾ വാർഷികപ്പരീക്ഷയിലെ റാങ്ക് ജേതാക്കളെ സംഗമത്തിൽ ആദരിച്ചു. സഭയിലെ നിയുക്ത മെത്രാൻമാർക്ക് യോഗം അനുമോദനം അർപ്പിച്ചു.