ബാസ്കറ്റ്ബോൾ, ബാഡ്മിന്റൺ കോർട്ടുകൾ ഉദ്ഘാടനം ചെയ്തു
1593095
Saturday, September 20, 2025 3:41 AM IST
തിരുവല്ല: യുവതലമുറയെ കായികക്ഷമതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂളിൽ ബാസ്കറ്റ്ബോൾ, ബാഡ്മിന്റൺ കോർട്ടുകൾ എന്നിവ പുതുതായി നിർമിച്ചു. അന്താരാഷ്ട്ര ബാസ്കറ്റ്ബോൾ താരമായ അനീഷ് ക്ലീറ്റസ് കോർട്ടുകൾ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. തോമസ് ചെമ്പിൽപറമ്പിൽ സിഎംഐ, വൈസ് പ്രിൻസിപ്പൽ ഫാ. റോജിൻ തുണ്ടിപ്പറമ്പിൽ സിഎംഐ, പിഡിബിഎ പ്രസിഡന്റ് ജോർജ് സക്കറിയ, പിഡിബിഎ സെക്രട്ടറി ജോസഫ് ജോൺ, പിടിഎ പ്രസിഡന്റ് അരുൺ എസ്. ദാസ് എന്നിവർ സന്നിഹിതരായിരുന്നു.
വിദ്യാർഥികളുടെ പഠനത്തോടൊപ്പം കായികവിനോദങ്ങൾക്കും പ്രാധാന്യം നൽകുന്നതിൻ്റെ ഉദാഹരണമാണ് ഈ പുതിയ കോർട്ടുകളെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ. തോമസ് ചെമ്പിൽപറമ്പിൽ സിഎംഐ പറഞ്ഞു.