മാർ ക്ലീമിസ് അനുസ്മരണ യാത്ര നടത്തും
1593099
Saturday, September 20, 2025 3:49 AM IST
റാന്നി: കാലം ചെയ്ത കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത ഏബ്രഹാം മാർ ക്ലിമീസിന്റെ 23-ാം ശ്രദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് റാന്നി മേഖല അനുസ്മരണ യാത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 29 ന് ഉച്ചകഴിഞ്ഞ് 2.30 ന് മാതൃദേവാലയമായ റാന്നി സെന്റ് തോമസ് വലിയപള്ളിയിൽ നിന്ന് ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളിയിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അനുസ്മരണ യാത്ര നടത്തും.
റാന്നി ഇട്ടിയപ്പാറ സെന്റ് മേരീസ് കുരിശുപള്ളിയിൽ കൂടിയ അനുസ്മരണയോഗം കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് ഏബ്രഹാം കടപ്പനങ്ങാട്ട് അധ്യക്ഷത വഹിച്ചു.
റാന്നി വലിയപള്ളി വികാരി ഫാ. എം.സി. സക്കറിയ മധുരംകോട്ട്, ഫാ. ഫിലിപ്പ് വയലാ, ഫാ. സ്റ്റെഫിൻ പുളിമൂട്ടിൽ, ജനറൽ സെക്രട്ടറി സ്മിജു ജേക്കബ് മറ്റയ്ക്കാട്ട്, ട്രഷറാർ എം. സി. ഏബ്രഹാം മുരിക്കോലിപ്പുഴ, ലിറ്റി തോമസ് കല്ലംപറമ്പിൽ, സച്ചിൻ വയലാ എന്നിവർ പ്രസംഗിച്ചു. അനുസ്മരണ യാത്രയുടെ ഫണ്ട് ശേഖരണ ഉദ്ഘാടനവും കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
29, 30 തീയതികളിലായി ചിങ്ങവനം ദയറാ പള്ളിയിൽ നടക്കുന്ന ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് 21നു രാവിലെ 10 ന് റാന്നി സെന്റ് തോമസ് വലിയപള്ളിയിൽ നിന്ന് വിളംബരദീപശിഖാ പ്രയാണം നടത്തും. വിവിധ പള്ളികളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ദീപശിഖാപ്രയാണം വൈകുന്നേരം ദയറാ പള്ളിയിൽ സമാപിക്കും.