കാട്ടുപന്നി നാശംവിതച്ചു
1593098
Saturday, September 20, 2025 3:49 AM IST
റാന്നി: നാറാണംമൂഴിയിൽ കൂട്ടത്തോടെ കർഷക ഭൂമിയിലിറങ്ങി നാശം വിതച്ച് കാട്ടുപന്നികൾ. മടന്തമൺ ആറാട്ടുമൺ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞ രത്രിയിൽ കാട്ടുപന്നികൾ വിളയാട്ടം നടത്തിയത്.
മുപ്പത്താഞ്ഞ ഇളം മരച്ചീനികൾ കൂട്ടത്തോടെ നശിപ്പിച്ചു. ചേന, ചേമ്പ് എന്നിവയെല്ലാം നശിപ്പിക്കപ്പെട്ട കാർഷിക വിളകളിൽ പെടുന്നു. ശല്യക്കാരായ കാട്ടുപന്നികളിലേറെയും വെടിവച്ചു കൊല്ലപ്പെട്ടെന്നാണ് വനപാലകർ നിരത്തുന്ന കണക്കുകൾ.
എന്നാൽ അവയിൽ ചെറിയ എണ്ണത്തെ മാത്രമേ ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞുള്ളുവെന്നും മറ്റുള്ളവ ശേഷിക്കുകയാണെന്നുമാണ് കർഷകർ പറയുന്നത്.